നുനോ സാന്റോയ്ക്ക് പ്രീമിയർ ലീഗ് മാനേജർ അവാർഡ്

20201113 182853
- Advertisement -

ഒക്ടോബർ മാസത്തെ പ്രീമിയർ ലീഗ് മാനേജർ ഓഫ് ദി മന്ത് അവാർഡ് വോൾവ്സ് മാനേജർ നുനോ എസ്പിരിറ്റോ സാന്റോസ് സ്വന്തമാക്കി. ഒക്ടോബർ മാസത്തിൽ വോൾവ്സ് നടത്തിയ മികച്ച പ്രകടനമാണ് നുനോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ഒക്ടോബറിൽ കളിച്ച മത്സരങ്ങൾ ഒന്നും വോൾവ്സ് പരാജയപ്പെട്ടിരുന്നില്ല. അഞ്ചു മത്സരങ്ങൾ കളിച്ച വോൾവ്സ് നാലു വിജയങ്ങളും ഒരു സമനിലയുമാണ് സ്വന്തമാക്കിയത്.

ഒക്ടോബർ മാസം അഞ്ചു ഗോളുകൾ അടിച്ച വോൾവ്സ് ഒരു ഗോൾ മാത്രമെ വഴങ്ങിയുള്ളൂ. കഴിഞ്ഞ ജൂൺ മാസത്തിൽ ആയിരുന്നു അവസാനമായി നുനോ ഈ പുരസ്കാരം സ്വന്തമാക്കിയത്. വോൾവ്സിന്റെ പ്രധാന താരം ജോട ല്ലബ് വിട്ടിട്ടും ഈ സീസണിലും മികച്ച പ്രകടനമാണ് വോൾവ്സ് കാഴ്ചവെക്കുന്നത്.

Advertisement