ഒരൊറ്റ ഗോളിൽ ബെംഗളൂരു എഫ് സിയെ മുംബൈ സിറ്റി വീഴ്ത്തി

20201113 185534
- Advertisement -

പ്രീസീസൺ മത്സരത്തിൽ മുംബൈ സിറ്റിക്ക് വീണ്ടും വിജയം. ഇന്ന് ഗോവയിൽ വെച്ച് ബെംഗളൂരു എഫ് സിയെ നേരിട്ട മുംബൈ സിറ്റി എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് നേടിയത്. മുംബൈ സിറ്റിക്കായി അവരുടെ ഏറ്റവും വലിയ സൈനിങിൽ ഒന്നായ ഹ്യൂഗോ ബൗമസ് ആണ് ഇന്ന് ഗോൾ നേടിയത്‌. രണ്ടാം പകുതിയിൽ ആയിരുന്നു ബൗമസിന്റെ വിജയ ഗോൾ പിറന്നത്.

മുംബൈ സിറ്റിയുടെ തുടർച്ചയായ മൂന്നാം വിജയമാണിത്. കഴിഞ്ഞ മത്സരത്തിൽ ഒഡീഷയെയും അതിനു മുമ്പ് ചെന്നൈയിനെയും മുംബൈ സിറ്റി പരാജപ്പെടുത്തിയിരുന്നു.

Advertisement