സോൺ പ്രീമിയർ ലീഗിലെ മികച്ച താരം

20201113 165203
- Advertisement -

സ്പർസിനായി ഈ സീസണിൽ ഗംഭീര ഫോമിൽ ഇപ്പോൾ പ്രീമിയർ കളിക്കുന്ന ഹ്യുങ് മിൻ സോണിനെ തേടി കഴിഞ്ഞ മാസത്തെ പ്രീമിയർ ലീഗ് പുരസ്കാരം എത്തി. പ്രീമിയർ ലീഗിലെ ഒക്ടോബറിലെ മികച്ച താരമായാണ് സോണിനെ തിരഞ്ഞെടുത്തിരിക്കുകയാണ്. ഒക്ടോബറിൽ 3 മത്സരങ്ങൾ കളിച്ച സോൺ 4 ഗോളുകളും 2 അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ഇതിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ നേടിയ വൻ വിജയത്തിന് ചുക്കാൻ പിടിച്ച രണ്ട് ഗോളുകളും ഉൾപ്പെടുന്നു.

ഇപ്പോൾ ലീഗിൽ എട്ടു ഗോളുകളുമായി സോൺ ലീഗിലെ ടോപ്പ് സ്കോറർ ആണ്. 17 പോയിന്റുമായി സ്പർസ് ലീഗിൽ രണ്ടാമത് നിൽക്കുന്നുമുണ്ട്. ലീഗ് കിരീടം തന്നെയാണ് സ്പസും ജോസെയും ഇത്തവണ ലക്ഷ്യമിടുന്നത്.

Advertisement