നുനോയ്ക്ക് എതിരെ നടപടി

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പ്രീമിയർ ലീഗ് റഫറി ആയ ലീ മേസണെ വിമർശിച്ചതിന് വോൾവ്സ് പരിശീലകൻ നുനോക്ക് എതിരെ നടപടി ഉണ്ടാകും എന്ന് ഉറപ്പായി. നുനോ നടത്തിയ പരാമർശങ്ങൾ എഫ് എയുടെ നിയമങ്ങൾക്ക് എതിരാണെന്നും വ്യക്തിപരമായ അധിക്ഷേപം ആണെന്നും എഫ് എ കണ്ടെത്തി. ജനുവരി 5വരെ ഈ വിഷയത്തിൽ നുനോയ്ക്ക് അപ്പീൽ നൽകാം. അതിനു ശേഷമാകും എന്താകും നടപടി എന്ന് പ്രഖ്യാപിക്കുക.

മത്സരങ്ങളിൽ നിന്ന് വിലക്കും വലിയ പിഴയും നുനോ നേരിടേണ്ടി വരും. ബേർൺലിയും വോൾവ്സുമായുള്ള പ്രീമിയർ ലീഗ് മത്സരം നിയന്ത്രിച്ച വിധത്തിനായിരുന്നു റഫറി ലീ മേസണ് എതിരെ രൂക്ഷ വിമർശനവുമായി വോൾവ്സ് പരിശീലകൻ നുനോ എസ്പിരിറ്റോ രംഗത്ത് എത്തിയത്. ലീ മേസണ് പ്രീമിയർ ലീഗിൽ റഫറി ആകാനുള്ള യോഗ്യത ഇല്ല എന്നും മത്സരം നിയന്ത്രിക്കാനുള്ള കഴിവ് അദ്ദേഹത്തിനില്ല എന്നും നുനോ പറഞ്ഞിരുന്നു.