“മാഞ്ചസ്റ്റർ യുണൈറ്റഡ് തോറ്റാൽ മാത്രമെ മാധ്യമങ്ങൾ മിണ്ടു, വിജയിച്ചാൽ മിണ്ടാട്ടമില്ല” – ബ്രൂണോ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡിനെ വേട്ടയാടുക ആണ് മാധ്യമങ്ങൾടെ ജോലി എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ബ്രൂണൊ ഫെർണാണ്ടസ്. മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടാൽ നിർത്താതെ ശബ്ദിക്കുന്നവർ ഒന്നും യുണൈറ്റഡ് വിജയിക്കുമ്പോൾ മിണ്ടുന്നില്ല എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. കുറ്റം പറയുക ആണ് എളുപ്പമുള്ള പണി എന്നതാകും അതിന് കാരണം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

മാധ്യമങ്ങളുടെ രീതി മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഉള്ളവർക്ക് ഒക്കെ അറിയാം എന്നും അതുകൊണ്ട് ആരും അത് കാര്യമാക്കാറില്ല എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു. എന്നാൽ ഗ്രൗണ്ടിലെ പ്രകടനത്തുൽ യുണൈറ്റഡ് ഇനിയും മെച്ചപ്പെടാൻ ഉണ്ട് എന്ന് ബ്രൂണൊ ഫെർണാണ്ടസ് പറഞ്ഞു. പിഴവുകൾ സംഭവിക്കാം എന്നും ആ പിഴവുകൾ ആവർത്തിക്കാതെ ഇരിക്കൽ ആണ് പ്രധാനം എന്നും ബ്രൂണൊ ഫെർണാണ്ടസ് പറയുന്നു.

Advertisement