ജോണി എവാൻസ് ലെസ്റ്റർ സിറ്റിയിൽ പുതിയ കരാർ ഒപ്പുവെച്ചു

20210101 090511
- Advertisement -

എവാൻസിനെ ലെസ്റ്റർ സിറ്റി ക്ലബിൽ നിലനിർത്തും. പരിചയ സമ്പത്ത് ഏറെയുള്ള എവാൻസ് ലെസ്റ്ററിൽ മൂന്ന് വർഷത്തെ പുതിയ കരാർ ഒപ്പുവെക്കാൻ തീരുമാനിച്ചു. ഇപ്പോൾ ലെസ്റ്റർ ഡിഫൻസിന്റെ നെടുംതൂൺ ആണ് എവാൻസ്. ഇതുവരെ ലെസ്റ്ററിന് വേണ്ടി 89 മത്സരങ്ങൾ കളിക്കാൻ 32കാരനായ താരത്തിനായിട്ടുണ്ട്. 2018ൽ ആയിരുന്നു വെസ്റ്റ് ബ്രോം വിട്ട് എവാൻസ് ലെസ്റ്ററിൽ എത്തിയത്.

വെസ്റ്റ് ബ്രോമിനായി 96 മത്സരങ്ങൾ കളിച്ചിട്ടുള്ള താരമാണ്. മാഞ്ചസ്റ്റർ യുണൈറ്റഡിനൊപ്പം 3 പ്രീമിയർ ലീഗ് നേടിയിട്ടുള്ള താരമാണ് എവാൻ. സർ അലക്സ് ഫെർഗൂസന്റെ കാലത്ത് യുണൈറ്റഡ് ഡിഫൻസിൽ 190ൽ അധികം മത്സരങ്ങൾ എവാൻ കളിച്ചിട്ടുണ്ട്. മൂന്ന് ലീഗ് കിരീടങ്ങൾ കൂടാതെ ഒരു ക്ലബ് ലോകകപ്പും രണ്ട് ലീഗ് കപ്പും മൂന്ന് കമ്മ്യൂണിറ്റി ഷീൽഡും എവാൻ നേടിയിട്ടുണ്ട്. ഈ സീസണിൽ ഇതുവരെ ലെസ്റ്ററിന്റെ എല്ലാ ലീഗ് മത്സരങ്ങളിലും എവാൻ കളിച്ചിട്ടുണ്ട്.

Advertisement