ബിഗ്ബാഷ് അരങ്ങേറ്റം ഗംഭീരമാക്കി ഡിവില്ലേഴ്‌സ്

- Advertisement -

ബിഗ്ബാഷിൽ തന്റെ അരങ്ങേറ്റം ഗംഭീരമാക്കി ദക്ഷിണാഫ്രിക്കൻ താരം എബി ഡിവില്ലിയേഴ്‌സ്. മത്സരത്തിൽ 32 പന്തിൽ 40 റൺസ് എടുത്ത ഡിവില്ലേഴ്‌സിന്റെ പ്രകടനത്തിന്റെ പിൻബലത്തിൽ ബ്രിസ്‌ബേൻ ഹീറ്റ് എതിരാളികളായ അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിനെ പരാജയപ്പെടുത്തി. നാല് ഫോറുകളുടെ അകമ്പടിയോടെയാണ് ഡിവില്ലേഴ്‌സ് 340 റൺസ് നേടിയത്

ആദ്യം ബാറ്റ് ചെയ്ത അഡ്ലെയ്ഡ് സ്‌ട്രൈക്കേഴ്‌സ് 110 റൺസിന് എല്ലാവരും പുറത്താവുകയായിരുന്നു. മത്സരത്തിൽ ഡിവില്ലിയേഴ്സിന്റെയും റെൻഷോയുടെയും മികച്ച ബാറ്റിങ്ങിന്റെ പിൻബലത്തിൽ 7 വിക്കറ്റിന് ബ്രിസ്‌ബേൻ ജയം ഉറപ്പിക്കുകയായിരുന്നു. റെൻഷോ 45 പന്തിൽ 52 റൺസ് എടുത്ത് പുറത്താവാതെ നിന്നു.

Advertisement