ദുരിതങ്ങളിൽ നിന്ന് കരകയറി തുടങ്ങാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് നോർവിചിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് പ്രീമിയർ ലീഗിൽ നോർവിച് സിറ്റിയെ നേരിടും. ലീഗിൽ ഇപ്പോൾ ദയനീയ സ്ഥിതിയിൽ ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് കൂടെ വിജയിച്ചില്ല എങ്കിൽ റിലഗേഷൻ സോണിന് അടുത്തേക്ക് എത്തിയേക്കും. അതുകൊണ്ട് തന്നെ ഇന്ന് വിജയമില്ലാതെ മടങ്ങുന്നത് ഒലെയ്ക്കും ടീമിനും സങ്കൽപ്പിക്കാൻ പോലും ആവില്ല. എവേ മത്സരത്തിൽ മുട്ടിടിക്കുന്ന യുണൈറ്റഡിന് ഇന്ന് ജയിക്കാൻ ആകുമോ എന്നതും സംശയമാണ്.

അവസാനമായി കഴിഞ്ഞ ഫെബ്രുവരി മാസത്തിലാണ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു എവേ മത്സരം വിജയിച്ചത്. പരിക്ക് മാറി പോഗ്ബ ഇന്ന് ആദ്യ ഇലവനിൽ എത്തിയേക്കും. പോഗ്ബ, മാർഷ്യൽ ഒക്കെ തിരികെ എത്തുന്നതോടെ പരിക്കാണ് എന്ന മുടന്തൻ ന്യായം ഒലെയ്ക്ക് പറയാനാകാതെ ആവും. യൂറോപ്പ് ലീഗിൽ അവസാന മത്സരത്തിൽ നന്നായി കളിച്ച ബ്രാണ്ടൺ, ഗാർനർ എന്നിവർ ഇന്ന് കളിച്ചേക്കും എന്ന് ഒലെ സൂചന നൽകിയിട്ടുണ്ട്. ഇന്ന് രാത്രി 10 മണിക്കാണ് മത്സരം നടക്കുക.

Advertisement