വിജയം തുടരാൻ മുംബൈ സിറ്റി ഇന്ന് ചെന്നൈയിന് എതിരെ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ സിറ്റി ചെന്നൈയിനെ നേരിടും. ചെന്നൈ സിറ്റിയുടെ ഹോം ഗ്രൗണ്ടായ മറീന അരീനയിൽ ആകും മത്സരം നടക്കുക. ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ 1-0ന് പരാജയപ്പെടുത്തിയ മുംബൈ സിറ്റി ആ വിജയം തുടരാം എന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തിൽ ഹീറോ ആയ അമിനെ ചേർമിറ്റിയും സോഗുവും ഇന്ന് മുംബൈ അറ്റാക്കിനെ മുന്നിൽ നിന്ന് നയിക്കും.

കഴിഞ്ഞ മത്സരത്തിനിടെ പരിക്കേറ്റ മക്കാഡോയും മാറ്റോയും പക്ഷെ ഇന്ന് കളിക്കാൻ സാധ്യതയില്ല. ചെന്നൈയിന് ഇത് ആദ്യ ഹോം മത്സരമാണ്. സീസണിൽ ആദ്യ മത്സരത്തിൽ എഫ് സി ഗോവയോട് വൻ പരാജയം തന്നെ നേരിട്ട ചെന്നൈയിന് പരിഹരിക്കാൻ ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്. ഐ എസ് എല്ലിൽ അവസാന 360 മിനുട്ടുകളിൽ ഒരു ഗോൾ പോലും ചെന്നൈയിന് സ്കോ ചെയ്യാൻ ആയിട്ടില്ല. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement