ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമായി ശ്രീലങ്കൻ ബൗളർ

- Advertisement -

ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് വഴങ്ങിയ താരമെന്ന പുതിയ റെക്കോർഡ് സ്വന്തമാക്കി ശ്രീലങ്കൻ ബൗളർ കാസുൻ രജിത. ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിൽ നാല് ഓവറിൽ 75 റൺസാണ് താരം വിട്ടുകൊടുത്തത്. ടി20 ക്രിക്കറ്റിൽ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്ത റെക്കോർഡ് ഇതോടെ ശ്രീലങ്കൻ താരത്തിന് ലഭിച്ചു.

നേരത്തെ 4 ഓവറിൽ 70 റൺസ് വഴങ്ങിയ തുർക്കി താരം ട്യൂണാഹൻ ടുറാനിന്റെ റെക്കോർഡാണ് രജിത മറികടന്നത്. 4 ഓവറിൽ 7 ഫോറും 6 സിക്സുകളും രജിത വഴങ്ങുകയും ചെയ്തു. മത്സരത്തിൽ മികച്ച ബാറ്റിംഗ് പുറത്തെടുത്ത ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 233 റൺസ് നേടുകയും ചെയ്തിരുന്നു. 56 സെഞ്ചുറി നേടിയ ഡേവിഡ് വാർണറുടെ പ്രകടനവും 28 പന്തിൽ 62 റൺസ് എടുത്ത മാക്‌സ്‌വെല്ലും ഓസ്ട്രേലിയക്ക് മികച്ച സ്കോർ നേടി കൊടുത്തു.

Advertisement