നോർവിച് പ്രതീക്ഷകൾ അവസാനിക്കുന്നു, ബ്രൈറ്റൺ സുരക്ഷിതമാകുന്നു

- Advertisement -

പ്രീമിയർ ലീഗിൽ തുടരാമെന്ന നോർവിച് സിറ്റിയുടെ പ്രതീക്ഷകൾ അവസാനിക്കുകയാണ്. ലീഗിലെ അവസാന സ്ഥാനക്കാരായ നോർവിച് സിറ്റി ഒരു മത്സരത്തിൽ കൂടെ പരാജയപ്പെട്ടിരിക്കുകയാണ്. ഇന്ന് റിലഗേഷൻ പോരിൽ നോർവിചിന് മുന്നിൽ ഉണ്ടായിരുന്ന ബ്രൈറ്റൺ എതിരില്ലാത്ത ഒരു ഗോളിന്റെ വിജയമാണ് സ്വന്തമാക്കിയത്. നോർവിച് മികച്ച പ്രകടനം നടത്തിയെങ്കിലും ഗോൾ മാത്രം പിറന്നില്ല.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ട്രൊസാർഡ് ആണ് ബ്രൈറ്റന്റെ വിജയ ഗോൾ നേടിയത്. മൗപായുടെ പാസിൽ നിന്നായിരുന്നു ഗോൾ. നോർവിച് സിറ്റിയുടെ ലീഗിലെ തുടർച്ചയായ അഞ്ചാം പരാജയമാണ് ഇത്. 33 മത്സരങ്ങളിൽ നിന്ന് 21 പോയന്റുമായി ലീഗിൽ അവസാന സ്ഥാനത്താണ് നോർവിച് ഉള്ളത്. റിലഗേഷൻ സോണിന് പുറത്തുള്ള ടീമുനായി ഏഴ് പോയന്റിന്റെ വ്യത്യാസമുണ്ട് നോർവിചിന്. ഇന്ന് ജയിച്ച ബ്രൈറ്റൺ 36 പോയന്റുമായി 15ആം സ്ഥാനത്ത് ആണ് ഉള്ളത്. കഴിഞ്ഞ സീസണിലെ ബ്രൈറ്റന്റെ പോയന്റിന് തുല്യമായ പോയന്റ് അഞ്ച് മത്സരങ്ങൾ ശേഷിക്കെ തന്നെ ബ്രൈറ്റൺ സ്വന്തമാക്കിയിരിക്കുകയാണ്.

Advertisement