“ഗ്രീസ്മൻ കളിക്കാത്തത് സാധാരണ കാര്യം മാത്രം, എല്ലാവർക്കും കളിക്കാൻ ആവില്ല”

- Advertisement -

ഗ്രീസ്മനെ ബെഞ്ചിൽ ഇരുത്തിയതിനെ ന്യായീകരിച്ച് ബാഴ്സലോണ പരിശീലകൻ സെറ്റിയൻ. ഗ്രീസ്മൻ കളിക്കാത്തത് അത്ര വലിയ പ്രശ്നമല്ല എന്നും ബാഴ്സലോണ പോലെയൊരു ക്ലബിൽ ഇതൊക്കെ സാധാരണ കാര്യമാണെന്നും സെറ്റിയൻ പറഞ്ഞു. എല്ലാവർക്കും കളിക്കാൻ ആകില്ല. എപ്പോഴും കളിക്കാൻ പറ്റുന്നില്ലലോ എന്ന് ഓർത്ത് വിഷമിക്കുന്ന താരങ്ങളും ടീമിൽ ഉണ്ടാകും. സെറ്റിയൻ പറഞ്ഞു.

ഗ്രീസ്മൻ കളിക്കുന സമയത്ത് നിങ്ങളൊക്കെ അൻസു ഫറ്റിയെ കളിപ്പിക്കുന്നില്ലല്ലോ എന്നായിരുന്നു ചോദിച്ചത്. ഇപ്പോൾ അൻസു ഫറ്റി കളിക്കുമ്പോൾ നിങ്ങൾ ഗ്രീസ്മനെ കുറിച്ച് ചോദിക്കുന്നു‌. ഇത് തുടർന്ന് കൊണ്ടേയിരിക്കും. സെറ്റിയൻ പറഞ്ഞു . എല്ലാവർക്കും അവസരം കൊണ്ടുക്കണം എന്നാണ് തന്റെ ആഗ്രഹം പക്ഷെ അത് നടക്കില്ല എന്നും സെറ്റിയൻ പറഞ്ഞു.

Advertisement