“മെസ്സിയും റൊണാൾഡോയും യുവന്റസിൽ ഒരുമിച്ച് കളിക്കുന്നത് പലരും സ്വപ്നം കാണുന്നുണ്ട്”

- Advertisement -

മെസ്സിയും റൊണാൾഡോയും ഒരുമിച്ച് യുവന്റസിൽ കളിച്ചാലും അത്ഭുതപ്പെടേണ്ടതില്ല എന്ന് ബ്രസീൽ ഇതിഹാസം റിവാൾഡോ. ബാഴ്സലോണയും മെസ്സുയുമായി തെറ്റുന്നു എന്നും താരം ക്ലബ് വിടും എന്നുമുള്ള അഭ്യൂഹങ്ങളിൽ പ്രതികരിക്കുകയായിരുന്നു റിവാൾഡൊ. ഈ അഭ്യൂഹങ്ങൾ ഉയരുന്നതിന്റെ അർത്ഥം ബാഴ്സലോണയിൽ പ്രശ്നങ്ങൾ ഉണ്ട് എന്നതാണ് എന്നും റിവാൾഡോ പറഞ്ഞു. മെസ്സിയുടെ ഇപ്പോഴുള്ള ബാഴ്സലോണ കരാർ അവസാനിക്കുമ്പോൾ അദ്ദേഹത്തിന് 34 വയസ്സാകും. എന്നാലും മെസ്സിയുടെ മികവിന് ആ പ്രായം പ്രശ്നമല്ല റിവാൾഡോ പറഞ്ഞു.

മെസ്സിക്ക് വേണമെങ്കിൽ ഇപ്പോഴും പ്രീമിയർ ലീഗിൽ കളിക്കാം‌. പെപ് ഗ്വാർഡിയോളയ്ക്ക് ഒപ്പം മാഞ്ചസ്റ്റർ സിറ്റിയിക് ഒരുമിക്കാം. അതിന് സാധ്യതയുണ്ട് റിവാൾഡോ പറഞ്ഞു. എന്നാൽ അതിനൊപ്പം തന്നെ ഇവിടെ പല ഏജന്റുകളും മെസ്സിയും റൊണാൾഡോയും ഒരുമിച്ച് കളക്കുന്നതും സ്വപ്നം കാണുന്നുണ്ട്. അത് നടക്കാനും സാധ്യതയുണ്ട്. അങ്ങനെ നടന്നാൽ അത് ചരിത്രമാകും. ഒരുപാട് സ്പോൺസർമാരെ ആകർഷിക്കുന്ന ഒരുകാര്യമാകും അത്. റിവാൾഡോ പറഞ്ഞു.

Advertisement