നിക്കോള വ്ലാസിക് വെസ്റ്റ്ഹാമിൽ

Nikola Vlasic West Ham Moscow

സി.എസ്.കെ.എ മോസ്കൊ താരം നിക്കോള വ്ലാസികിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബായ വെസ്റ്റ്ഹാം. ഏകദേശം 25.7 മില്യൺ പൗണ്ട് നൽകിയാണ് താരത്തെ വെസ്റ്റ്ഹാം സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായിരുന്ന ജെസെ ലിംഗാർഡിനെ സ്വന്തമാക്കാൻ കഴിയുമെന്ന് ഉറപ്പില്ലാതിരുന്നതോടെയാണ് വെസ്റ്റ്ഹാം ക്രോയേഷ്യൻ ദേശീയ താരത്തിനെ സ്വന്തമാക്കിയത്.

അഞ്ച് വർഷത്തെ കരാറിലാണ് താരം വെസ്റ്റ്ഹാമിൽ എത്തുന്നത്. കൂടാതെ ഒരു വർഷം കൂടി കരാർ നീട്ടാനുള്ള വ്യവസ്ഥയും കരാറിൽ ഉണ്ട്. കരാർ പ്രകാരം താരം 2026 വരെ വെസ്റ്റ്ഹാമിൽ തുടരും. നേരത്തെ പ്രീമിയർ ലീഗിൽ എവർട്ടണ് വേണ്ടി കളിച്ചിട്ടുള്ള താരമാണ് നിക്കോള വ്ലാസിക്. എന്നാൽ എവർട്ടണിൽ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാനായിരുന്നില്ല.