സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഡെയ്ൽ സ്റ്റെയ്ൻ

സജീവ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ദക്ഷിണാഫ്രിക്കൻ ഫാസ്റ്റ് ബൗളർ ഡെയ്ൽ സ്റ്റെയ്ൻ. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിൽ നിന്നും താരം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുണ്ട്. നേരത്തെ 2019ൽ സ്റ്റെയ്ൻ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. 38 കാരനായ സ്റ്റെയ്ൻ സോഷ്യൽ മീഡിയ വഴി ആണ് തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്.

ഇതോടെ തന്റെ 17 വർഷത്തെ ക്രിക്കറ്റ് കരിയറിനാണ് സ്റ്റെയ്ൻ അന്ത്യം കുറിച്ചത്. ദക്ഷിണാഫ്രിക്കക്ക് 93 ടെസ്റ്റ് മത്സരങ്ങളും 125 ഏകദിന മത്സരങ്ങളും 47 ടി20 ഇന്റർനാഷണൽ മത്സരങ്ങളും സ്റ്റെയ്ൻ കളിച്ചിട്ടുണ്ട്. ടെസ്റ്റിൽ 439 വിക്കറ്റും ഏകദിനത്തിൽ 196 വിക്കറ്റും ടി20യിൽ 64 വിക്കറ്റും ദക്ഷിണാഫ്രിക്കക്ക് വേണ്ടി സ്റ്റെയ്ൻ നേടിയിട്ടുണ്ട്.

Previous articleനിക്കോള വ്ലാസിക് വെസ്റ്റ്ഹാമിൽ
Next articleബാഴ്സലോണയോട് തെറ്റിപിരിഞ്ഞ യുവതാരം ലൈപ്സിഗിൽ