ഹെൻഡേഴ്സണ് ലിവർപൂളിൽ പുതിയ കരാർ

Jordan Henderson Liverpool New Contact

ലിവർപൂൾ ക്യാപ്റ്റൻ ജോർദാൻ ഹെൻഡേഴ്സൺ ലിവർപൂളിൽ പുതിയ നാല് വർഷത്തെ കരാറിൽ ഒപ്പിട്ടു. പുതിയ കരാർ പ്രകാരം താരം 2025 വരെ ലിവർപൂളിൽ തുടരും. 2023ൽ ലിവർപൂളിൽ താരത്തിന്റെ കരാർ അവസാനിക്കാൻ ബാക്കിയിരിക്കെയാണ് താരം പുതിയ കരാറിൽ ഒപ്പിട്ടത്. 2011ൽ സണ്ടർലാണ്ടിൽ നിന്നാണ് ഹെൻഡേഴ്സൺ ലിവർപൂളിൽ എത്തുന്നത്.

ലിവർപൂളിന് വേണ്ടി 390ൽ അധികം മത്സരങ്ങൾ കളിച്ച ഹെൻഡേഴ്സൺ അവരുടെ കൂടെ ക്യാപ്റ്റനായി പ്രീമിയർ ലീഗ്, ചാമ്പ്യൻസ് ലീഗ് കിരീടവും നേടിയിട്ടുണ്ട്. 2015 മുതൽ ഹെൻഡേഴ്സൺ ലിവർപൂൾ ടീമിന്റെ ക്യാപ്റ്റനാണ്.നേരത്തെ സീനിയർ താരങ്ങളായ വാൻ ഡൈക്, അലിസൺ, ഫാബിനോ, അലക്സാണ്ടർ അർണോൾഡ്, റോബർട്സൺ എന്നിവരെല്ലാം ലിവർപൂളിൽ പുതിയ കരാർ ഒപ്പിട്ടിരുന്നു.

Previous articleഓൾഡ്ട്രാഫോർഡിലെ റോണാൾഡോ യുഗം ഓർമ്മപ്പെടുത്തി യുണൈറ്റഡിന്റെ അനൗൺസ്മെന്റ് എത്തി
Next articleനിക്കോള വ്ലാസിക് വെസ്റ്റ്ഹാമിൽ