നെയ്മറിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കില്ല എന്ന് പെപ് ഗ്വാർഡിയോള

20220720 133140

മാഞ്ചസ്റ്റർ സിറ്റി നെയ്മറിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾ തള്ളി കൊണ്ട് പെപ് ഗ്വാർഡിയോള. നെയ്മർ ഒരു വലിയ താരമാണ്. എനിക്ക് അറിയുന്നടുത്തോളം അദ്ദേഹം മികച്ച ഒരു വ്യക്തിയും ആണ്. പക്ഷെ നെയ്മറിനെ മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കും എന്ന അഭ്യൂഹങ്ങൾ ശരിയല്ല. അങ്ങനെ യാതൊരു ശ്രമവും ബാഴ്സലോണ നടത്തിയിട്ടില്ല എന്നും പെപ് പറഞ്ഞു‌.

എല്ലാ ട്രാൻസ്ഫർ വിൻഡോയിലും മാഞ്ചസ്റ്റർ സിറ്റിയെ ഒരു 150 താരങ്ങളുമായി ബന്ധിപ്പിക്കുന്നത് പതിവാണ് എന്നും അത്തരം ഒരു വാർത്ത മാത്രമാണ് ഇതെന്നും പെപ് ഗ്വാർഡിയോള പറഞ്ഞു. പി എസ് ജി നെയ്മറിനെ വിൽക്കാൻ തയ്യാറാണെങ്കിലും ഇതുവരെ നെയ്മറിനായി വലിയ ഓഫറുകൾ ഒന്നും എവിടെ നിന്നും വന്നിട്ടില്ല.