ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യ ഘട്ടത്തിൽ തരം താഴ്ത്തൽ പരീക്ഷണം നേരിട്ട ന്യൂകാസ്റ്റിൽ നിലവിൽ മിന്നും ഫോമിൽ ആണ്. ഇന്ന് തരം താഴ്ത്തൽ ഏതാണ്ട് ഉറപ്പിച്ച നോർവിച് സിറ്റിയെ എതിരില്ലാത്ത 3 ഗോളുകൾക്ക് തകർത്ത അവർ തുടർച്ചയായ നാലാം ജയം ആണ് കുറിച്ചത്. ഇതോടെ ലീഗിൽ ഒമ്പതാം സ്ഥാനത്തേക്കും അവർ കയറി. അതേസമയം നോർവിച് അവസാന സ്ഥാനത്ത് ആണ്. ബ്രസീലിയൻ താരങ്ങളുടെ മികവിൽ ആയിരുന്നു ന്യൂകാസ്റ്റിൽ ജയം. അവരുടെ മൂന്നു ഗോളുകളും ബ്രസീലിയൻ താരങ്ങൾ ആണ് നേടിയത്.
മത്സരത്തിൽ 35 മത്തെ മിനിറ്റിൽ തന്നെ ന്യൂകാസ്റ്റിൽ മുന്നിലെത്തി. അലൻ സെന്റ് മാക്സിമിന്റെ പാസിൽ നിന്നു ക്ലബിന് ആയി നൂറാം മത്സരം കളിക്കുന്ന ജോലിന്റൻ മികച്ച ഒരു ഷോട്ടിലൂടെ പന്ത് വലയിൽ എത്തിച്ചു. 41 മത്തെ മിനിറ്റിൽ ബ്രൂണോ ഗുയിമാരസ് സൃഷ്ടിച്ച അവസരത്തിൽ നിന്നു ജേക്കബ് മർഫി നൽകിയ പാസിൽ നിന്നു തന്റെ രണ്ടാം ഗോളും ജോലിന്റൻ കണ്ടത്തി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ തുടർച്ചയായ രണ്ടാം മത്സരത്തിൽ ഗോൾ കണ്ടത്തിയ ബ്രൂണോ ന്യൂകാസ്റ്റിലിന്റെ വലിയ ജയം ഉറപ്പിക്കുക ആയിരുന്നു.