ന്യൂ കാസിലിന് അബുദാബിയിൽ നിന്ന് പുതിയ ഉടമകൾ എത്തുന്നു, ചർച്ചകൾ അവസാന ഘട്ടത്തിൽ

na

ഇംഗ്ലീഷ് ലരീമിയർ ലീഗ് ക്ലബ്ബ് ന്യൂ കാസിൽ യുണൈറ്റഡിന് വൈകാതെ പുതിയ ഉടമകൾ എത്തിയേക്കും. ഖത്തർ ഷെയ്ഖ് ഖാലിദ് ആണ് ക്ലബ്ബിനെ ഏറ്റെടുക്കാനുള്ള ചർച്ചകൾ തുടങ്ങിയതായി സ്ഥിതീകരിച്ചത്. മാഞ്ചസ്റ്റർ സിറ്റി ഉടമ ഷെയ്ഖ് മൻസൂറിന്റെ ബന്ധുവാണ് ഖാലിദ്.

61 വയസുകാരനായ ഷെയ്ഖ് ഖാലിദ് അബുദാബി റോയൽ ഫാമിലി അംഗമാണ്. 350 മില്യൺ യൂറോ നൽകാനുള്ള വാഗ്ദാനമാണ് അദ്ദേഹം നിലവിലെ ക്ലബ്ബ് ഉടമ മൈക് ആഷ്‌ലിക് മുന്നിൽ വച്ചിട്ടുള്ളത്. ഷെയ്ഖ് ഖാലിദിന്റെ പ്രതിനിധികൾ ചർച്ചകൾ ആരംഭിച്ചതായി അദ്ദേഹത്തിന്റെ ഓഫിസ് സ്ഥിതീകരിച്ചു. കട കെണിയിൽ ഉള്ള ന്യൂ കാസിലിന് പുതിയ ഉടമകൾ വന്നാൽ ക്ലബ്ബിൽ വലിയ മാറ്റങ്ങൾ വരാനും പ്രീമിയർ ലീഗ് കിരീട പോരാട്ടത്തിന് കെൽപ്പുള്ള ടീമായി വളർത്തും എന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ ഇരുവരും കരാറിൽ എത്തിയേക്കും എന്നാണ് സൂചനകൾ.