ഡേവിഡ് മോയ്സ് ഇനി വെസ്റ്റ് ഹാമിന്റെ പരിശീലകൻ

മാനുവൽ പെലഗ്രിനി പോയ ഒഴിവിലേക്ക് വെസ്റ്റ് ഹാം പുതിയ പരിശീലകനെ എത്തിച്ചു. മു മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ഡേവിഡ് മോയ്സ് ആണ് വെസ്റ്റ് ഹാമിന്റെ പരിശീലകനായി എത്തിയിരിക്കുന്നത്. 18 മാസത്തെ കരാറിലാണ് മോയിസ് വെസ്റ്റ് ഹാമിൽ ഒപ്പുവെച്ചത്. മുമ്പ് 2017-18 സീസൺ അവസാനം താൽക്കാലില പരിശീലകനായി മോയിസ് വെസ്റ്റ് ഹാമിൽ ഉണ്ടായിരുന്നു.

മുമ്പ് എവർട്ടൺ പരിശീലകനായി പ്രീനിയർ ലീഗിൽ മോയിസ് അത്ഭുതങ്ങൾ കാണിച്ചിട്ടുണ്ട്. പക്ഷെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ പരിശീലകനായി എത്തിയതോടെ മോയിസിന്റെ മാനേജർ കരിയറിൽ തിരിച്ചടികൾ തുടങ്ങി. മാഞ്ചസ്റ്ററിൽ നിന്ന് പെട്ടെന്ന് തന്നെ പുറത്തായ മോയിസ് പിന്നീട് സണ്ടർലാണ്ടിലും പരാജപ്പെട്ടിരുന്നു. എന്നാൽ വെസ്റ്റ് ഹാമിലെ താൽക്കാലിക പരിശീലകനായുള്ള കാത്ത് മോയിസിന്റെ കീഴിലെ വെസ്റ്റ് ഹാമിന്റെ പ്രകടനം നല്ലതായിരുന്നു. വെസ്റ്റ് ഹാമിന്റെയും മോയ്സിന്റെയും ഒരു തിരിച്ചുവരവിന് ഈ നീക്കം കാരണമാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Previous articleധനരാജിന്റെ മരണം, സെവൻസിൽ ഇന്ന് മത്സരങ്ങൾ ഇല്ല
Next articleഎ എസ് റോമ സ്വന്തമാക്കാൻ ഒരുങ്ങി ഫ്രൈഡ്കിൻ ഗ്രൂപ്പ്