ധനരാജിന്റെ മരണം, സെവൻസിൽ ഇന്ന് മത്സരങ്ങൾ ഇല്ല

ഫുട്ബോൾ താരം ധനരാജിനോടുള്ള ആദര സൂചകമായി ഇന്ന് സെവൻസ് ഫുട്ബോളിൽ മത്സരങ്ങൾ നടക്കില്ല. ഇന്നലെ പെരിന്തൽമണ്ണ സെവൻസ് ടൂർണമെന്റിലെ മത്സരത്തിനിടെ ധനരാജ് കുഴഞ്ഞു വീണ് മരണപ്പെട്ടിരുന്നു. ഇന്ന് കേരളത്തിലെ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റുകളിൽ മത്സരങ്ങൾ നടത്തുന്നില്ല എന്ന് കെ എം ലെനിൻ (S. F. A സംസ്ഥാന പ്രസി ഡണ്ട് ) സൂപ്പർ അഷ്റഫ് ബാവ ട F. A സംസ്ഥാന ജനറൽ സെകട്ടറി എന്നിവർ അറിയിച്ചു.

ഇന്ത്യൻ ഫുട്ബോളിലെ മികച്ച ക്ലബുകളിൽ ഒക്കെ കളിച്ചിട്ടുള്ള താരമാണ് ധനരാജ്. ചിരാഗ് യുണൈറ്റഡ്, മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ എന്നീ ക്ലബുകൾക്കെല്ലാം ബൂട്ട് കെട്ടിയിട്ടുണ്ട്. ഇന്ന് പെരിന്തൽമണ്ണ കാദറലി സെവൻസ് ഗ്രൗണ്ടിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും.

Previous articleമക്കാഡോ ഇനി ഈ സീസണിൽ മുംബൈ സിറ്റിക്കായി ഇറങ്ങില്ല
Next articleഡേവിഡ് മോയ്സ് ഇനി വെസ്റ്റ് ഹാമിന്റെ പരിശീലകൻ