എ എസ് റോമ സ്വന്തമാക്കാൻ ഒരുങ്ങി ഫ്രൈഡ്കിൻ ഗ്രൂപ്പ്

ഇറ്റാലിയൻ ക്ലബ്ബായ എ എസ് റോമ ഏറ്റെടുക്കാനൊരുങ്ങി അമേരിക്കൻ കമ്പനിയായ ഫ്രൈഡ്കിൻ ഗ്രൂപ്പ്. അമേരിക്കൻ ബില്ല്യണയറായ ഡാൻ ഫ്രൈഡ്കിൻ ആണ് ഇറ്റാലിയൻ ക്ലബ്ബിനെ സ്വന്തമാക്കുക. 780 മില്ല്യൺ യൂറോ നൽകിയാകും ക്ലബ്ബിന്റെ മേജർ ഷെയേഴ്സ് അമേരിക്കൻ ഉടമ സ്വന്തമാക്കുക.

നിലവിലെ പ്രസിഡന്റായ ജെയിംസ് പലോറ്റ 170‌മില്ല്യൺ യൂറോയോളം തുക ലഭിക്കും. ഔദ്യോഗികമായ അറിയിപ്പ് ഏറെ വൈകാതെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. മൂന്ന് ഇറ്റലിയൻ കിരീടങ്ങൾ നേടിയിട്ടുള്ള റോമക്ക് 92 വർഷത്തെ ഫുട്ബോൾ ചരിത്രമുണ്ട്.

Previous articleഡേവിഡ് മോയ്സ് ഇനി വെസ്റ്റ് ഹാമിന്റെ പരിശീലകൻ
Next articleലിവർപൂളിനൊപ്പം എത്താൻ ഇനി സാധിക്കില്ല എന്ന് അഗ്വേറോ