വെസ്റ്റ് ഹാം പരിശീലകനായ ഡേവിഡ് മോയ്‌സ് ക്ലബിൽ പുതിയ മൂന്ന് വർഷത്തെ കരാർ അംഗീകരിച്ചു. ഔദ്യോഗിക പ്രഖ്യാപനം വന്നില്ല എങ്കിലും കരാർ ഒപ്പുവെച്ചതായ സ്കൈ സ്പോർട്സ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ ആറാം സ്ഥാനവും യൂറോപ്പ ലീഗ് യോഗ്യതയും ഹാമേഴ്‌സ് മോയ്സിന്റെ കീഴിൽ നേടിയിരുന്നു.
2017/18 സീസണിൽ വെസ്റ്റ് ഹാമിൽ ആറ് മാസത്തെ താൽക്കാലിക ചുമതലയിലായിരുന്നു മോയ്സ് എത്തിയത്, പിന്നീട് മാനുവൽ പെല്ലെഗ്രിനിയെ പുറത്താക്കിയ ശേഷം 2019 ഡിസംബറിൽ മോയ്സ് വെസ്റ്റ് ഹാം വീണ്ടും ചേർന്നു. മോയിസിനായി എവർട്ടൺ പോലുള്ള ക്ലബുകൾ രംഗത്ത് ഉണ്ടായിരുന്നു. എവർട്ടൺ പരിശീലകനായി 11 വർഷത്തോളം മുമ്പ് പ്രവർത്തിച്ച പരിശീലകനാണ് മോയ്സ്. അടുത്ത സീസണിൽ യൂറോപ്പിൽ വെസ്റ്റ് ഹാമിന്റെ പ്രകടനങ്ങളെ മോയിസ് എങ്ങനെ നയിക്കും എന്നാകും എല്ലാവരും ഉറ്റു നോക്കുന്നത്.