ലുകാസ് മൗറയ്ക്ക് ടോട്ടൻഹാമിൽ പുതിയ കരാർ!!

- Advertisement -

ബ്രസീലിയൻ താരം ലൂകാസ് മൗറ ടോട്ടൻഹാമിൽ തന്നെ തുടരും. പുതിയ കരാർ മൗറ ടോട്ടൻഹാമിൽ ഒപ്പുവെച്ചു. 2024 വരെ നീണ്ടു നിൽക്കുന്ന കരാറിലാണ് മൗര ഒപ്പുവെച്ചത്. കഴി‌ഞ്ഞ സീസണിൽ ടോട്ടൻഹാമിന്റെ ഹീറോ ആയി ലൂകാസ് മൗറ മാറിയിരുന്നു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ഹാട്രിക്കുമായി മൗറ അത്ഭുതം നടത്തിയിരുന്നു.

2018 ജനുവരിയിൽ പി എസ് ജിയിൽ നിന്നായിരുന്നു മൗറ പ്രീമിയർ ലീഗിൽ എത്തിയത്. ഇതുവരെ ടോട്ടൻഹാമിനു വേണ്ടി 60 മത്സരങ്ങൾ മൗറ കളിച്ചിട്ടുണ്ട്. രണ്ട് ഹാട്രിക്ക് ഉൾപ്പെടെ 16 ഗോളുകൾ താരം നേടിയിട്ടുണ്ട്.

Advertisement