ആന്റണി മാർഷ്യൽ വീണ്ടും 9ആം നമ്പർ ജേഴ്സിയിൽ

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോർവേഡ് ആന്റണി മാർഷ്യൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ഒമ്പതാം നമ്പറിൽ എത്തി. ഇതുവരെ 9ആം നമ്പർ അണിഞ്ഞിരുന്ന ലുകാകു ക്ലബ് വിട്ടതോടെ 9ആം നമ്പറിൽ ആരും ഉണ്ടായിരുന്നില്ല. അങ്ങനെയാണ് 9ആം നമ്പർ ജേഴ്സി വീണ്ടും മാർഷ്യലിൽ എത്തിയത്. മുമ്പ് 2015-16 സീസണിൽ മാർഷ്യൽ 9ആം നമ്പർ ജേഴ്സി അണിഞ്ഞിരുന്നു.

ആ സീസണിൽ തകർപ്പൻ പ്രകടനം നടത്താൻ മാർഷ്യലിനായിരുന്നു.ആ സീസണിൽ 17 ഗോളുകളും 7 അസിസ്റ്റും സംഭാവന ചെയ്തിരുന്നു. പിന്നീട് ഇബ്രാഹിമോവിച് വന്നപ്പോൾ ഒമ്പതാം നമ്പർ മാർഷ്യൽ ഇബ്രയ്ക്ക് നൽകി 11ആം നമ്പർ എടുക്കുകയായിരുന്നു. ഇബ്ര ആ 9ആം നമ്പർ ജേഴ്സി ലുകാകുവിനും പിന്നീട് കൈമാറി. നാളെ ചെൽസിക്ക് എതിരെ മാർഷ്യൽ 9ആം ജേഴ്സി അണിയും.

Advertisement