സ്പർസിൽ പുതിയ കളിക്കാരെ ആവശ്യമില്ല – മൗറിനോ

ടോട്ടൻഹാം ഹോട്ട്സ്പർസിൽ തനിക്ക് നിലവിൽ പുതിയ കളിക്കാരെ ആവശ്യമില്ല എന്ന് പരിശീലകൻ ജോസ് മൗറിനോ. സ്പർസ് പരിശീലക സ്ഥാനം ഏറ്റെടുത്ത് തന്റെ ആദ്യ പത്ര സമ്മേളനത്തിലാണ് മൗറിനോ ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ സ്പർസിൽ ഉള്ള കളിക്കാർ ആണ് തനിക്ക് കിട്ടിയ ഭാഗ്യം എന്നും ഈ കളിക്കാരെ കൂടുതൽ അടുത്തറിയുക എന്നതാണ് തന്റെ പ്രഥമ പരിഗണന എന്നും മൗറിനോ വ്യക്തമാക്കി. ഈ കളിക്കാർ ഉള്ളത് കൊണ്ട് മാത്രമാണ് താൻ സ്പർസിലേക്ക് വന്നത് എന്നും മുൻ ചെൽസി പരിശീലകൻ വ്യക്തമാക്കി.

തന്റെ കരിയറിൽ താൻ മുൻപ് വരുത്തിയ തെറ്റുകൾ ആവർത്തിക്കില്ല എന്നും മൗറിനോ വ്യക്തമാക്കി. സ്പർസ് ഇതുവരെ തുടർന്ന ആക്രമണ ഫുട്‌ബോൾ തന്നെയാകും ഇനിയും തുടരുക എന്നും അദ്ദേഹം വ്യക്തമാക്കി.