സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പരിക്കേറ്റ് ശിഖര്‍ ധവാന്‍, വിന്‍ഡീസിനെതിരെ ടി20 ടീമില്‍ ഇടം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കാല്‍മുട്ടിന് പരിക്കേറ്റ ശിഖര്‍ ധവാന് ആശുപത്രിയില്‍ വൈദ്യ സഹായത്തിനായി പോകേണ്ടി വന്നുവെങ്കില്‍ താരത്തിനെ വിന്‍ഡീസിനെതിരെയുള്ള ടി20 ടീമില്‍ അവസരം നല്‍കി സെലക്ടര്‍മാര്‍. അന്താരാഷ്ട്ര സര്‍ക്കിളില്‍ മോശം ഫോമിലൂടെ കടന്ന് പോകുന്ന താരം വീണ്ടും ഫോമിലേക്ക് എത്തുവാന്‍ വേണ്ടിയാണ് സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഡല്‍ഹിയ്ക്കായി കളിക്കാനെത്തിയത്. താരത്തിന് മഹാരാഷ്ട്രയ്ക്കെതിരെയുള്ള മത്സരത്തിനിടെയാണ് പരിക്കേറ്റത്.

തന്റെ ട്വിറ്ററിലൂടെ ചിത്രം പങ്കുവെച്ച് താരം താന്‍ നാലഞ്ച് ദിവസത്തിനുള്ള വീണ്ടും കളത്തിലുണ്ടാകുമെന്നും അറിയിച്ചു. സയ്യദ് മുഷ്താഖ് അലി ട്രോഫിയിലും താരത്തിന് കാര്യമായ വലിയ പ്രകടനം പുറത്തെടുക്കുവാനായിട്ടില്ല.