അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം

വിജയമില്ലാത്ത മൂന്ന് മത്സരങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയം. ഇന്ന് ഓൾഡ്ട്രാഫോർഡിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ലെസ്റ്റർ സിറ്റിയെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടിത്തിയത്. പരിക്ക് കാരണം പ്രധാന താരങ്ങളിൽ പലരും ഇല്ലാതെ ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കാൻ വേണ്ടി നന്നായി വിയർക്കേണ്ടി വന്നു.

കളിയുടെ തുടക്കത്തിൽ തന്നെ ലഭിച്ച ഒരു പെനാൾട്ടിയാണ് യുണൈറ്റഡിന് വിജയം നൽകിയത്. പെനാൾട്ടി നേടിയ റാഷ്ഫോർഡ് തന്നെ പന്ത് ലക്ഷ്യത്തിൽ എത്തിച്ച് യുണൈറ്റഡിനെ മുന്നിൽ എത്തിച്ചു. ഡേവിഡ് ഡിഹിയയുടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻസിന്റെയും തകർപ്പൻ പ്രകടനം തന്നെ ഇന്ന് കാണാൻ കഴിഞ്ഞു. മധ്യനിര താരം മക്ടോമിനെയും യുണൈറ്റഡിനായി മികച്ചു നിന്നു. ഈ വിജയത്തോടെ യുണൈറ്റഡ് 8 പോയന്റുമായി ലീഗിൽ നാലാം സ്ഥാനത്ത് എത്തി.