“പണം മാത്രമാണ് പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള കാരണം”

- Advertisement -

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പുനരാരംഭിക്കുന്നത് സാമ്പത്തിക കാരണങ്ങൾ കൊണ്ട് മാത്രമാണ് എന്ന് ആസ്റ്റൺ വില്ല താരം ടൈറോൺ മിംഗ്സ്. കോടിക്കണക്കിന് പണം നഷ്ടമാകും എന്ന് ഓർത്താണ് ഫുട്ബോൾ അസോസിയേഷൻ ലീഗ് തുടങ്ങുന്നത്. അല്ലാതെ ഫുട്ബോളിനെ ആലോചിച്ച് അല്ല എന്നും മിംഗ്സ് പറഞ്ഞു. എല്ലാം തീരുമാനിച്ച ശേഷമാണ് താരങ്ങളോട് ലീഗ് തുടരുന്നത് ആലോചിക്കുന്നത് എന്നും മിംഗ്സ് വിമർശനം ഉയർത്തുന്നു.

താരങ്ങൾക്ക് ഇതിൽ ഒന്നും ചെയ്യാൻ ആകില്ല. അവർ കളിക്കാൻ പറഞ്ഞാൽ കളിക്കുക അല്ലാതെ എന്താണ് ഫുട്ബോൾ താരങ്ങൾക്ക് മുന്നിൽ ഉള്ള വഴി എന്ന് മിംഗ്സ് ചോദിക്കുന്നു. ഫുട്ബോളിൽ കളിക്കാർ ഏറ്റവും താഴെ തട്ടിലാണെന്നും അദ്ദേഹം പറഞ്ഞു. ജൂൺ 17നാണ് പ്രീമിയർ ലീഗ് പുനരാരംഭിക്കാൻ തീര്യ്മാനിച്ചിരിക്കുനത്.

Advertisement