ഇഗാളോയെ 2021വരെ ക്ലബിൽ നിലനിർത്താൻ യുണൈറ്റഡ് ശ്രമം

മാഞ്ചസ്റ്റർ യുണൈറ്റഡ് സ്ട്രൈക്കർ ഇഗാളോയുടെ ലോൺ നീട്ടാനുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമങ്ങൾ തുടരുകയാണ് വിജയിക്കുന്നു എന്ന് സൂചന. ഈ സീസൺ അവസാനം വരെയല്ല മറിച്ച് 2021 ജനുവരി വരെ ഇഗാളോയുടെ ലോൺ നീട്ടാനുള്ള ചർച്ചകൾ ആണ് ഇപ്പോൾ നടക്കുന്നത്. ഇതിന് ഇഗാളോയുടെ ക്ലബായ ഷാങ്ഹായ് ഷെൻഹുവ സമ്മതിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

താരം ക്ലബിക് തുടരുമെന്ന പ്രതീക്ഷയുണ്ട് എന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ ഗണ്ണാർ സോൾഷ്യാറും പറഞ്ഞിരുന്നു. ചൈനയിൽ സീസൺ ആരംഭിക്കാൻ ആയതിനാൽ ഇഗാളോയെ പെട്ടെന്ന് വിട്ടു നൽകണം എന്ന് നേരത്തെ ഷാങ്ഹായ് ക്ലബ് ആവശ്യപ്പെട്ടിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ജനുവരിയിൽ ലോണിൽ എത്തിയ ഒഡിയൊൻ ഇഗാളോയുടെ ലോൺ കരാർ മെയ് 30ആം തീയതി ആണ് അവസാനിക്കുന്നത്.

Previous article“പണം മാത്രമാണ് പ്രീമിയർ ലീഗ് പുനരാരംഭിക്കാനുള്ള കാരണം”
Next articleമോഹൻ ബഗാന്റെ രണ്ട് വിദേശ താരങ്ങൾ എങ്കിലും കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തും