കാമവിംഗ റയൽ മാഡ്രിഡിനെന്നല്ല ആർക്കും നൽകില്ല

- Advertisement -

ഫ്രഞ്ച് ക്ലബായ റെന്നെസിന്റെ അത്ഭുത ബാലൻ എഡ്വാർഡോ കാമവിംഗയെ സ്വന്തമാക്കാം എന്ന് ആരും ആഗ്രഹിക്കണ്ട എന്ന് റെന്നെസ് പ്രസിഡന്റ് നികോളസ് ഹോൾവിക്ക്. കാമവിംഗ ക്ലബിനൊപ്പം തുടരുമെന്നും ഇവിടെയാണ് താരത്തിന് വളരാൻ മികച്ച സാഹചര്യങ്ങൾ ഉള്ളത് എന്നും റെന്നെസ് പ്രസിഡന്റ് പറഞ്ഞു. 2022വരെ കാമവിംഗയ്ക്ക് ക്ലബിൽ കരാർ ഉണ്ട്.

അതുകൊണ്ട് തന്നെ ഒരു വർഷത്തേക്ക് കൂടെയെങ്കിലും താരത്തെ ക്ലബിൽ നിലനിർത്താം എന്നാണ് റെന്നെസ് കരുതുന്നത്. ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയ റെന്നെസിന് കാമവിംഗയെ നഷ്ടപ്പെട്ടാൽ അത് വലിയ പ്രശ്നങ്ങൾ നൽകും എന്നും ക്ലബ് കണക്കാക്കുന്നു.17കാരനായ താരത്തെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ആണ് മുന്നിൽ ഉള്ളത്. 16ആം വയസ്സിൽ ഫ്രഞ്ച് ലീഗിൽ അരങ്ങേറ്റം നടത്തിക്കൊണ്ട് കാമവിംഗ ഈ കഴിഞ്ഞ സീസണിലെ റെന്നെസിന്റെ പ്രകടനത്തിൽ വലിയ പങ്കു അഹിച്ചു. റെന്നെസിന്റെ ചരിത്രത്തിലെ ആദ്യമായ ചാമ്പ്യൻസ് ലീഗ് യോഗ്യതയിലും കാമവിംഗയ്ക്ക് വലിയ റോൾ ഉണ്ടായിരുന്നു.

റെന്നെസിന്റെ അക്കാദമിയിലൂടെ വളർന്നുവന്ന മധ്യനിര താരം ഈ സീസണിൽ സീനിയർ ടീമിൽ സ്ഥിര സാന്നിദ്ധ്യമായിരുന്നു. ഇതിനകം റെന്നെസിനായി 30ൽ അധികം മത്സരങ്ങൾ കാമവിംഗ കളിച്ചു കഴിഞ്ഞു. ഫ്രഞ്ച് അണ്ടർ 21 ടീമിലും താരം എത്തിയിട്ടുണ്ട്. കസമേറോയുടെ പിന്തുടർച്ചക്കാരനായാണ് കാമവിംഗയെ റയൽ മാഡ്രിഡ് കണക്കാക്കുന്നത്.

Advertisement