അവസരങ്ങൾ കുറവ്, മിനാമിനോ ലിവർപൂൾ വിടും

Img 20220614 130005

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ലിവർപൂളിന്റെ അറ്റാക്കിങ് താരം മിനാമിനോ ക്ലബ് വിടും. മിനാമിനോക്ക് ആയുള്ള ഓഫറുകൾ ലിവർപൂൾ പരിഗണിക്കുന്നുണ്ട് എന്ന് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നു. 17 മില്യൺ യൂറോയോളം ആണ് ലിവർപൂൾ മിനാമിനോക്ക് ആയി അവശ്യപ്പെടുന്നത്. വോൾവ്സ്, മൊണാക്കോ എന്നിവർ ആണ് മിനാമിനോയ്ക്ക് ആയി മുന്നിൽ ഉള്ളത്‌.

കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 10 ഗോളുകൾ നേടാൻ മിനാമിനോക്ക് ആയിരുന്നു. മൂന്ന് ഗോളുകൾ ലീഗിലും ബാക്ക് കപ്പ് കോമ്പിറ്റീഷനിലും ആയിരുന്നു വന്നത്. പുതുതായി നൂനസ് കൂടെ എത്തുന്നതോടെ മിനാമിനോയുടെ അവസരങ്ങൾ കുറയും എന്നതും താരം ക്ലബ് വിടാൻ കാരണമാണ്. 2020ൽ സാൽസ്ബർഗിൽ നിന്നായിരുന്നു താരം ലിവർപൂളിൽ എത്തിയത്. 27കാരൻ ലോണിൽ സതാമ്പ്ടണിലും കളിച്ചിരുന്നു.

Previous articleആശ്ലി യങ്ങ് ആസ്റ്റൺ വില്ലയിൽ തന്നെ തുടരും
Next articleറുദിഗറിന് പകരം ഒരു സെന്റർ ബാക്കിനായുള്ള ചെൽസി ശ്രമം തുടരുന്നു