റുദിഗറിന് പകരം ഒരു സെന്റർ ബാക്കിനായുള്ള ചെൽസി ശ്രമം തുടരുന്നു

ചെൽസി വിട്ട് റയൽ മാഡ്രിഡിലേക്ക് പോയ സെന്റർ ബാക്കായ റൂഡിഗറിന് പകരം ജൂൾസ് കൗണ്ടെയെ ടീമിൽ എത്തിക്കാൻ ചെൽസി ശ്രമിക്കുന്നു. ഫ്രഞ്ച് സെന്റർ ബാക്കിനായി കഴിഞ്ഞ സീസൺ മുതൽ തന്നെ ചെൽസി ശ്രമിക്കുന്നുണ്ട്. എന്നാൽ അന്ന് സെവിയ്യ താരത്തെ വിൽക്കാൻ തയ്യാറായിരുന്നില്ല. ഇപ്പോൾ കുണ്ടെയുടെ റിലീസ് ക്ലോസ് 80 മില്യൺ യൂറോ ആണ്. എന്നാൽ 65 മില്യൺ നൽകിയാ തന്നെ സെവിയ്യ താരത്തെ വിട്ടു നൽകിയേക്കും.

ഇതുവരെ ചെൽസി ഔദ്യോഗികമായി ഓഫറുകൾ ഒന്നും സെവിയ്യക്ക് മുന്നിൽ സമർപ്പിച്ചിട്ടില്ല. ക്ലബിലെ ഉടമസ്ഥവകാശം തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടതോടെ ചെൽസി ട്രാൻസ്ഫർ മാർക്കറ്റിൽ അവരുടെ നീക്കങ്ങൾ തുടങ്ങുകയാണ്. 23കാരനായ കൗണ്ടെ 2018ൽ ബോർഡക്സിൽ നിന്നാണ് സെവിയ്യയിൽ എത്തിയത്. സെവിയക്ക് ഒപ്പം യൂറോപ്പ ലീഗും ഫ്രാൻസിനൊപ്പം നാഷൺസ് ലീഗ് കിരീടവും കൗണ്ടെ നേടിയിട്ടുണ്ട്.