എവർട്ടൻ താരം മിനയ്ക്ക് പരിക്ക്

- Advertisement -

എവർട്ടൻ സെന്റർ ബാക്ക് യെറി മിനയ്ക്ക് പരിക്ക്. താരം സീസൺ പുനരാരംഭിക്കുമ്പോൾ ടീമിനൊപ്പം ഉണ്ടാകില്ല എന്നാണ് അറിയാൻ കഴിയുന്നത്. കഴിഞ്ഞ ആഴ്ച പരിശീലനത്തിന് ഇടയിലായിരുന്നു പരിക്കേറ്റത്. ഇന്നലെ നടത്തിയ സ്കാനിൽ തുടയെല്ലിന് പൊട്ടൽ ഉണ്ടെന്ന് കണ്ടെത്തി. അതുകൊണ്ട് തന്നെ ആഴ്ചകളോളം മിന പുറത്തിരിക്കേണ്ടി വരും.

ജൂൺ 17ന് പ്രീമിയർ ലീഗ് സീസൺ പുനരാരംഭിക്കാൻ ഇരിക്കെയാണ് ഈ പരിക്ക്. കഴിഞ്ഞ സീസണിലും മിനയെ പരിക്ക് കുറെ കാലം പുറത്തിരുത്തിയിരുന്നു‌. സീസൺ പുനരാരംഭിച്ചാൽ ആദ്യ മത്സരത്തിൽ ലിവർപൂളിനെയാണ് എവർട്ടൺ നേരിടേണ്ടത്.

Advertisement