റോഹോ തിരികെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയേക്കും

- Advertisement -

മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ റോഹോ ലോൺ അവസാാനിപ്പിച്ച് മാഞ്ചസ്റ്ററിലേക്ക് മടങ്ങാൻ സാധ്യത. ഇപ്പോൾ ലോണിൽ അർജന്റീനൻ ക്ലബായ എസ്റ്റുഡിയന്റസിൽ ആണ് റോഹോ കളിക്കുന്നത്. ആകെ രണ്ടു മത്സരങ്ങൾ മാത്രമെ റോഹോ അവിടെ കളിച്ചുള്ളൂ. അപ്പോഴേക്ക് താരത്തിന് പരികേറ്റിരുന്നു. റോഹോയുടെ അർജന്റീനയിലെ പ്രവർത്തനങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിനെ മോശമായി ബാധിക്കുന്നു എന്ന കാരണം പറഞ്ഞാണ് താരത്തെ തിരികെ വിളിക്കുന്നത്.

നേരത്തെ അർജന്റീനയിൽ റോഹോ ലോക്ക് ഡൗൺ ലംഘിച്ചത് ഒക്കെ വിവാദമായിരുന്നു. തനിക്ക് അർജന്റീനയിൽ തന്നെ തുടരാനാണ് താല്പര്യം എന്നാണ് റോഹോ പറയുന്നത്. ആകെ രണ്ട് മത്സരങ്ങൾ മാത്രം കളിച്ച് ക്ലബ് വിടുന്നത് ശരിയല്ല എന്നും റോഹോ പറയുന്നു. തന്റെ പരിക് മാറിയെന്നും ഈ സീസൺ അവസാനം വരെ അർജന്റീനയിൽ തുടരണം എന്നുമാണ് റൊഹോ പറയുന്നത്.

Advertisement