ട്രാവിസ് ഹെഡിന്റെ ഈ വര്‍ഷത്തെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് നീട്ടി സസെക്സ്

സസെക്സുമായുള്ള തന്റെ കരാര്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ തയ്യാറായി ട്രാവിസ് ഹെഡ്. ഈ വര്‍ഷം കൊറോണ മൂലം മത്സരങ്ങള്‍ നടക്കുവാന്‍ ഏറെ വൈകിയതിനാലാണ് ഈ തീരുമാനം. 2019 സെപ്റ്റംബറിലാണ് ഹെഡ് കൗണ്ടി ക്ലബുമായി കരാറിലെത്തിയത്. 2021 സീസണില്‍ എല്ലാ ഫോര്‍മാറ്റിലും ഹെഡ് ടീമിന് വേണ്ടി കളിക്കും.

നിരവധി താരങ്ങളുടെ കരാര്‍ ആണ് കൗണ്ടി ക്ലബുകള്‍ റദ്ദാക്കിയിട്ടുള്ളത്. ചില താരങ്ങളുടെ അടുത്ത വര്‍ഷത്തേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്. ആ പട്ടികയിലേക്കുള്ള ഏറ്റവും പുതിയ പേരാണ് ട്രാവിസ് ഹെഡിന്റെ. 2019ല്‍ താരം സമാനമായ രീതിയില്‍ സസെക്സുമായി കരാറിലെത്തിയെങ്കിലും ദേശീയ ടീമില്‍ ഇടം ലഭിച്ചതിനാല്‍ കരാര്‍ റദ്ദാക്കേണ്ടി വരികയായിരുന്നു.