അസിസ്റ്റിൽ ബെക്കാമിനെ മറികടന്ന് മിൽനർ

- Advertisement -

ഇന്നലെ വെസ്റ്റ് ഹാമിനെതിരായ മത്സരത്തിൽ ജെയിംസ് മിൽനർ ആയിരുന്നു ലിവർപൂളിന്റെ ഗോൾ ഒരുക്കിയത്.ഓഫ്സൈഡ് ആയിരുന്നു എങ്കിലും ആ ഗോൾ അനുവദിച്ചത് കൊണ്ട് മിൽനറിന് ഒരു അസിസ്റ്റും സ്വന്തമായി. ഈ അസിസ്റ്റോടെ ഒരു ഇതിഹാസത്തെ മറികടന്നിരിക്കുകയാണ് മിൽനർ. ബെക്കാമിന്റെ അസിസ്റ്റുകളുടെ എണ്ണത്തെ ആണ് മിൽനർ മറികടന്നത്.

ഡേവിഡ് ബെക്കാമിന് പ്രീമിയർ ലീഗിൽ 80 അസിസ്റ്റുകൾ ആയിരുന്നു ഉണ്ടായിരുന്നു. ഇന്നലത്തെ അസിസ്റ്റോടേ മിൽനറിന് 81 അസിസ്റ്റുകളായി. പ്രീമിയർ ലീഗിസ് ഏറ്റവും കൂടുതൽ അസിസ്റ്റ് നൽകിയവരുടെ ലിസ്റ്റിൽ ഇതോടെ മിൽനർ ഏഴാ സ്ഥാനത്തായി. ഡേവിഡ് ബെക്കാം കളിച്ചെതിനെക്കാൾ 200ൽ ഏറെ മത്സരങ്ങൾ ജെയിംസ് മിൽനർ പ്രീമിയർ ലീഗിൽ കളിച്ചിട്ടുണ്ട്. 162 അസിസ്റ്റ് ഉള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസം ഗിഗ്സ് ആണ് പ്റെമിയർ ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ അസിസ്റ്റ് ചെയ്തിട്ടുള്ളത്.

ALL-TIME ASSIST LEADERS

162 – Ryan Giggs
111 – Cesc Fabregas
103 – Wayne Rooney
102 – Frank Lampard
94 – Dennis Bergkamp
92 – Steven Gerrard
81 – JAMES MILNER
80 – David Beckham

Advertisement