എൽ ക്ലാസികോയിൽ മെസ്സി കളിക്കും, ഡെംബലെ കളിക്കില്ല

- Advertisement -

ബാഴ്സലോണ ആരാധകർക്ക് ഒരേ സമയം സന്തോഷവും സങ്കടവും തരുന്ന വാർത്തകളാണ് ബാഴ്സലോണ ക്യാമ്പിൽ നിന്ന് വരുന്നത്. പരിക്കിന്റെ പിടിയിലായ മെസ്സിയും ഡെംബലേയും നാളെ നടക്കേണ്ട എൽ ക്ലാസികോയിൽ കളിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വന്നു. തുടയ്ക്ക് പരിക്കേറ്റ മെസ്സി നാളെ എന്തായാലും കളിക്കും എന്ന് ബാഴ്സലോണ സൂചന നൽകി. എന്നാൽ ഡെംബലെയെ നാളെ കളിപ്പിക്കില്ല എന്നും ബാഴ്സലോണയുമായി അടുത്ത വൃത്തങ്ങൾ പറയുന്നു.

പനി ബാധിച്ചതിനാൽ ആണ് ഡെംബലെ കളിക്കാൻ സാധ്യതയില്ലാത്തത്. ഇപ്പോൾ രോഗാവസ്ഥയിൽ നിന്ന് മെച്ചപ്പെട്ടു എങ്കിലും ഡെംബലെയ്ക്ക് ഒരാഴ്ച വിശ്രമം വേണ്ടി വരും. വലൻസിയക്കെതിരെ കളിക്കുമ്പോൾ ഏറ്റ പരിക്ക് ആയിരുന്നു മെസ്സിയുടെ പങ്കാളിത്തം സംശയത്തിൽ ആക്കിയത്. മെസ്സിയുടെ പരിശോധന ഫലം ഇന്ന് മാത്രമെ വരൂ എങ്കിലും മെസ്സി ഇപ്പോൾ ടീമിനൊപ്പ ട്രെയിൻ ചെയ്യുന്നുണ്ട്.

കോപ ഡെൽ റേ സെമിയിലാണ് നാളെ ബാഴ്സലോണ റയൽ മാഡ്രിഡ് പോരാട്ടം നടക്കാനുള്ളത്. ബാഴ്സലോണയുടെ ഹോമിലാകും ആദ്യ പാദ മത്സരം നടക്കുക.

Advertisement