കേരള പോലീസിനെതിരെ ഇന്ന് മൂന്ന് മലയാളി പോലീസുകാര്‍ 

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മലപ്പുറം: 67-ാമത് ബി എന്‍ മല്ലിക്  ആള്‍ ഇന്ത്യാ പോലീസ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ കലാശപ്പോരാട്ടത്തിന് ആരൊക്കെയെന്ന് ഇന്നറിയാം. ആദ്യ സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ബിഎസ്എഫും റണ്ണേഴ്‌സായ പഞ്ചാബ് പോലീസും തമ്മില്‍ വൈകീട്ട് 5നും കേരള പോലീസും സിആര്‍പിഎഫും തമ്മില്‍ 7.30നുമാണ് കോട്ടപ്പടിയില്‍ മത്സരിക്കുന്നത്.  കേരള പോലീസിനെതിരെ സിആര്‍പിഎഫിലെ മൂന്ന് മലയാളി താരങ്ങള്‍ ഇന്ന് കളത്തിലിറങ്ങും.

ടീമിന്റെ ഗോള്‍കീപ്പറും തിരുവനന്തപുരം കൊച്ചു വേളി സ്വദേശിയുമായ മോസസ് ആന്റണിയാണ് ടീമിന്റെ നെടുംതൂണ്‍. ഗ്രൂപ്പ് മത്സരങ്ങളില്‍ മികച്ച പ്രകടനമാണ് ഈ താരം കാഴ്ചവെച്ചത്. ഇതിന് പുറമെ സ്‌ട്രൈക്കര്‍ ആലപ്പുഴയിലെ ടി ബി ജോണ്‍. കണ്ണൂരിലെ മിഡ്ഫീല്‍ഡര്‍ പി വി സുനീഷ് എന്നിവരാണ് ടീമിലെ മലയാളികള്‍. പരിക്ക് മാറി സുനീഷ് ഇന്നിറങ്ങുമെന്നാണ് കരുതുന്നത്. 

അതേസമയം മികച്ച പ്രകടനം കാഴ്ചവെക്കുന്ന കേരള പോലീസ് ഫൈനലിലെത്താന്‍ മരണപ്പോരാട്ടം തന്നെയാവും ഇന്ന് കാഴ്ചവെക്കുക. 2013ലെ ചാംപ്യന്മാരായ കേരളാ പോലീസ് ഗ്രൂപ്പ് മത്സരത്തില്‍ സിക്കിമിനേയും(1-0) ആസാമിനേയും (1-0)യുപിയേയും(3-0) മഹാരാഷ്ട്രയേയും(2-1) പ്രീക്വാര്‍ട്ടറില്‍ ത്രിപുരയേയും (5-0) ക്വാര്‍ട്ടറില്‍ ബംഗാളിനേയും തറ പറ്റിച്ചാണ് വരവ്. അനീഷും, ജിംഷാദും അഖില്‍ജിതും, ശ്രീരാഗും ഫിറോസും അടങ്ങുന്ന സുജിലും ഷാഫിയും ഷനൂപും രാംജിത്  അടങ്ങുന്ന കേരള താരനിര പട്ടാള ടീമിനെതിരെ മികച്ച പ്രകടനം നടത്തി കിരീടപോരാട്ടത്തിന് കോപ്പ് കൂട്ടാനാണ് ശ്രമിക്കുക.

പഞ്ചാബിന്റെ കരുത്തുമായെത്തിയ ബിഎസ്എഫ് ഗ്രൂപ്പ മത്സരങ്ങളില്‍ നാഗാലാന്റിനേയും(2-1) ഐടിബിപിയേയും(3-1) ഒഡീഷയുമായും(0-0) മുന്നേറിയാണ് പ്രീക്വാര്‍ട്ടറിലെത്തിയത്.  ജാര്‍ഖണ്ഡിനെ (5-2) തകര്‍ത്ത ക്വാര്‍ട്ടറിലുമെത്തി. ക്വാര്‍ട്ടറില്‍ ആസാം റൈഫിള്‍സിനേയും 3-0 സെമിയിലെത്തിയത്. അതേസമയം പഞ്ചാബ് ജാര്‍ഖണ്ഢിനേയും(6-0) ഉത്തരാഖണ്ഡിനേയും (2-1) ഡല്‍ഹിയേയും(3-0)ലക്ഷദ്വീപിനേയും(4-0) വ്യക്തമായ മാര്‍ജ്ജിനിലാണ് കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തിയത്.  ഒഡീഷയെ (2-1)  തോല്‍പിച്ചാണ്  ക്വാര്‍ട്ടറില്‍ കടന്നത്. ടൂര്‍ണമെന്റില്‍ 38 ഗോളുകളടിച്ച മിസോറാമിനെ മലര്‍ത്തിയടിച്ചാണ് പഞ്ചാബ് അവസാന നാലിലെത്തിയത്. ഇരു ടീമുകളും മെയ് വഴക്കവും സ്റ്റാമിനയും ഒത്തിണങ്ങിയ മത്സരമാണ് കാഴ്ചവെച്ചിരിക്കുന്നത്. അതു കൊണ്ട് തന്നെ റഫറിക്ക് പണി കൂടും. കയ്യാങ്കളികളും ഇരു ടീമുകളും തമ്മില്‍ പതിവാണ്.

സിആര്‍പിഎഫ്  ബംഗാളിനേയും(1-0), ആന്ധ്രയേയും (2-1), തെലങ്കാനയേയും(7-2) പ്രീകാര്‍ട്ടറില്‍ തമിഴ്‌നാടിനേയും (2-1) ക്വാര്‍ട്ടറില്‍ സിഐഎസ്എഫിനേയുമാണ് തോല്‍പിചത്.  രണ്ട് സെമി ഫൈനല്‍ മത്സരവും കരുത്തുറ്റ പോരാട്ടമാവും ഇന്ന് നാട്ടുകാര്‍ക്ക് സമ്മാനിക്കുക. ടൂര്‍ണമെന്റിന് 7ന് തിരശ്ശീല വീഴും.