റിയാദ് മെഹ്റസ് മാഞ്ചസ്റ്റർ സിറ്റിയിൽ കരാർ പുതുക്കി

Newsroom

Img 20220715 214717

റിയാദ് മഹ്‌റെസ് മാഞ്ചസ്റ്റർ സിറ്റിയുമായി പുതിയ രണ്ട് വർഷത്തെ കരാർ ഒപ്പുവച്ചു, 2025 ജൂൺ വരെ 31കാരനായ താരം ക്ലബ്ബിൽ തുടരും എന്ന് ഇതോടെ ഉറപ്പായി. 2018 ലെ സമ്മറിൽ ലെസ്റ്റർ സിറ്റിയിൽ നിന്ന് ആയിരുന്നു മെഹ്റസ് പെപ് ഗാർഡിയോളയുടെ ടീമിലെത്തിയത്‌

അവസാന നാല് സീസണുകളിൽ, മൂന്ന് പ്രീമിയർ ലീഗ് കിരീടങ്ങളും മൂന്ന് ലീഗ് കപ്പുകളും ഒരു എഫ്എ കപ്പും നേടാൻ സിറ്റിയെ മഹ്രെസ് സഹായിച്ചു. ഇന്നുവരെ, ക്ലബ്ബിനായി 189 മത്സരങ്ങൾ താരം കളിച്ചു. 63 ഗോളുകളും 45 അസിസ്റ്റുകളും സംഭാവന ചെയ്തിട്ടുണ്ട്.

പുതിയ കരാറിൽ ഒപ്പുവെച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മഹ്രെസ് പറഞ്ഞു. ഇവിടെ ചിലവഴിച്ച ഓരോ മിനിറ്റും ഞാൻ ആസ്വദിച്ചു. ഇത്തരമൊരു അവിശ്വസനീയമായ ക്ലബ്ബിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. മെഹ്റസ് പറഞ്ഞു.