സാകക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി ആഴ്‌സണൽ

ഇംഗ്ലീഷ് താരം ബുകയോ സാകക്ക് പുതിയ കരാർ നൽകാൻ ഒരുങ്ങി ആഴ്‌സണൽ. ആഴ്‌സണൽ അക്കാദമി താരമായി വളർന്ന് വന്ന സാകക്ക് ആയി ചിലപ്പോൾ മാഞ്ചസ്റ്റർ സിറ്റി രംഗത്ത് വന്നേക്കും എന്നു വാർത്തകൾ ഉണ്ടായിരുന്നു. റഹീം സ്റ്റെർലിങിനു പകരക്കാരനായി സാകയെ സിറ്റി ടീമിൽ എത്തിക്കാൻ ശ്രമിക്കുന്നു എന്നായിരുന്നു വാർത്തകൾ.

എന്നാൽ സാകയെ ക്ലബ്ബിൽ എന്ത് വില കൊടുത്തും ടീമിൽ നിലനിർത്താൻ ഒരുങ്ങുക ആണ് ആഴ്‌സണൽ. ആഴ്‌സണലിൽ സന്തുഷ്ടനായ സാകക്ക് വലിയ കരാർ ആവും ക്ലബ് മുന്നോട്ട് വക്കുക. നിലവിൽ താരത്തിന്റെ ഏജന്റും ആയി ആഴ്‌സണൽ ചർച്ച നടത്തുകയാണ്. പുതിയ കരാറിൽ ഒപ്പ് വച്ചാൽ ആഴ്‌സണലിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങളിൽ ഒരാൾ ആയി മാറും സാക. കഴിഞ്ഞ സീസണുകളിൽ ആഴ്‌സണലിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം ആയിരുന്നു ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സാക.