ഒരു സൈനിംഗ് കൂടെ, സ്പെൻസ് ഇനി സ്പർസിന്റെ താരം

20220715 215224

ഈ സീസൺ ട്രാൻസ്ഫർ വിൻഡോയിൽ സജീവമായി നിൽക്കുന്ന സ്പർസ് മിഡിസ്ബ്രോ താരം ജെഡ് സ്പെൻസിനെയും സ്വന്തമാക്കി. റൈറ്റ് ബാക്കായ സ്പെൻസ് ഇന്ന് സ്പർസിൽ മെഡിക്കൽ പൂർത്തിയാക്കി കരാർ ഒപ്പുവെച്ചു‌. ഇതിനകം അവർ ബിസോമ, ഫ്രോസ്റ്റർ, പെരിസിച്, റിച്ചാർലിസൺ, ലെങ്ലെ എന്നിവരെ സൈൻ ചെയ്തിട്ടുണ്ട്.

20 മില്യണോളമാണ് മിഡിൽസ്ബ്രോയ്ക്ക് സ്പെൻസിനായി സ്പർസ് നൽകുക. 21കാരനായ താരം സ്പർസിൽ ദീർഘകാല കരാർ ഒപ്പുവെക്കും. കഴിഞ്ഞ സീസണിൽ ക്ലബിൽ 46 മത്സരങ്ങൾ കളിച്ച താരം 3 ഗോളുകൾ നേടുകയും അഞ്ച് അസിസ്റ്റ് സംഭാവന ചെയ്യുകയും ചെയ്തിരുന്നു.