“മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസമായി മാറും”

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവതാരം മക്ടോമിനെ ക്ലബിൽ ഇതിഹാസമായി മാറും എന്ന് സെർബിയൻ മിഡ്ഫീൽഡർ മാറ്റിച്. മക്ടോമിനെ ടീമിന് വലിയ കരുത്താണ്. യുവതാരം ആണെങ്കിലും സീനിയർ സ്ക്വാഡിൽ 10 വർഷമായി കളിക്കുന്നത് പോലെയാണ് മക്ടോമിനെയുടെ പെരുമാറ്റം. ഇത് ഡ്രസിംഗ് റൂമിൽ എല്ലാവർക്കും വലിയ പ്രചോദനമാണ് മാറ്റിച് പറഞ്ഞു.

മക്ടോമിനെയ്ക്ക് ഉള്ള മനോഭാവമാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പോലുള്ള ക്ലബുകൾക്ക് എപ്പോഴും വേണ്ടത്. ഇനിയും വർഷങ്ങളോളം മക്ടോകിനെ ഈ ക്ലബിൽ ഉണ്ടാകും എന്നും. ഇതിഹാസമായി മാറിയാകും മക്ടോമിനെ ക്ലബ് വിടുക എന്നും മാറ്റിച് പറയുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ടീമിലൂടെ വളർന്നു വന്ന മക്ടോമിനെ അവസാന രണ്ടു വർഷമായി ക്ലബിലെ അതിപ്രധാന താരമാണ്.

Previous articleഷെയിൻ വോണിന്റെ ഏറ്റവും മികച്ച ഇന്ത്യൻ ടീമിൽ സൗരവ് ഗാംഗുലി ക്യാപ്റ്റൻ
Next articleമാഞ്ചസ്റ്റർ സിറ്റിക്കും യുവേഫയുടെ പിഴ