ഷെയിൻ വോണിന്റെ ഏറ്റവും മികച്ച ഇന്ത്യൻ ടീമിൽ സൗരവ് ഗാംഗുലി ക്യാപ്റ്റൻ

ഓസ്‌ട്രേലിയൻ സ്പിൻ ഇതിഹാസം ഷെയിൻ വോണിന്റെ ഏറ്റവും മികച്ച ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ മുൻ ഇന്ത്യൻ ക്യാപ്റ്റനായ സൗരവ് ഗാംഗുലി. തനിക്കെതിരെ കളിച്ച ഇന്ത്യൻ താരങ്ങളെയാണ് ഷെയിൻ വോൺ ഈ പട്ടികയിൽ ഉൾപ്പെടുത്തിയത്. അതെ സമയം ഷെയിൻ വോൺ കളിച്ച കാലഘട്ടത്തിൽ ഓസ്‌ട്രേലിയക്കെതിരെ എപ്പോഴും മികച്ച പ്രകടനം പുറത്തെടുത്ത മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ വി.വി.എസ് ലക്ഷ്മൺ ഈ പട്ടികയിൽ ഇടം നേടിയിട്ടില്ലെന്നത് ശ്രേദ്ധേയമാണ്.

അതെ സമയം മുൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, മുഹമ്മദ് അസ്ഹറുദ്ധീൻ, കപിൽ ദേവ് എന്നിവരെല്ലാം ഷെയിൻ വോണിന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്. നവ്‌ജ്യോത് സിംഗ് സിധുവും വിരേന്ദർ സെവാഗുമാണ് ടീമിന്റെ ഓപ്പണർമാർ. ഇവരെ കൂടാതെ രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി, ഹർഭജൻ സിംഗ്, നയൻ മോംഗിയ, അനിൽ കുംബ്ലെ, ജവഗൽ ശ്രീനാഥ് എന്നിവരും ഷെയിൻ വോണിന്റെ ടീമിൽ ഇടം നേടിയിട്ടുണ്ട്.

Previous articleഅടുത്ത് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്മിത്തിന് സാധിക്കും
Next article“മക്ടോമിനെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതിഹാസമായി മാറും”