മക്ടോമിനെയ്ക്ക് ലിഗമെന്റ് ഇഞ്ച്വറി, നീണ്ടകാലം പുറത്തിരിക്കും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യുവ മധ്യനിര താരം മക്ടോമിനെയ്ക്ക് പരിക്ക്. ഇന്നലെ ന്യൂകാസിലിന് എതിരായ മത്സരത്തിൽ ആണ് മക്ടോമിനെയ്ക്ക് പരിക്കേറ്റത്. ലിഗമെന്റ് ഇഞ്ച്വറിയാണെന്ന് യുണൈറ്റഡ് പരിശീലകൻ ഒലെ സ്ഥിതീകരിച്ചു. ഇന്നലെ ആദ്യ പകുതിയുടെ തുടക്കത്തിൽ പരിക്കേറ്റു എങ്കിലും മക്ടോമിനെ പരിക്കും സഹിച്ച് കളി തുടർന്നിരുന്നു.

ആദ്യ പകുതിക്ക് ശേഷമാണ് അദ്ദേഹത്തെ സബ്ബ് ചെയ്തത്‌. സ്കാനിംഗിനു ശേഷം മാത്രമെ പരിക്ക് എത്ര സാരമുള്ളതാണ് എന്ന് വ്യക്തമാവുകയുള്ളൂ. മക്ടോകിനെ ഒരു മാസത്തിൽ അധികം എന്തായാലും പുറത്തിരിക്കും. ഇത് മധ്യനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വലിയ പ്രശ്നങ്ങൾ നൽകും. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ഇരു മധ്യനിര താരത്തെ വാങ്ങേണ്ട അവസ്ഥയിൽ ആകും മാഞ്ചസ്റ്റർ യുണൈറ്റഡ്.