ലെസ്റ്ററിന്റെ കളി മാഞ്ചെസ്റ്ററിൽ നടക്കില്ല, തകർപ്പൻ ജയവുമായി സിറ്റി

കിരീട പോരാട്ടത്തിൽ തങ്ങളെ സംശയിച്ചവർക്ക് മറുപടി നൽകുന്ന പ്രകടനവുമായി മാഞ്ചസ്റ്റർ സിറ്റി. ലീഗിൽ രണ്ടാം സ്ഥാനത്ത് കുതിക്കുകയായിരുന്നു ലെസ്റ്റർ സിറ്റിയെ 3-1 നാണ് അവർ മറികടന്നത്.

ആദ്യ പകുതിയിൽ ജാമി വാർഡിയുടെ മികച്ച ഫിനിഷിൽ ലെസ്റ്റർ ലീഡ് എടുത്തത് സിറ്റിക്ക് ആശങ്ക സമ്മാനിച്ചെങ്കിലും വൈകാതെ തന്നെ മറുപടി നൽകാൻ അവർക്കായി. മുൻ ലെസ്റ്റർ താരം റിയാദ് മഹ്‌റസ് ആണ് സിറ്റിയുടെ സമനില ഗോൾ നേടിയത്. ആദ്യ പകുതിക്ക് പിരിയും മുൻപ് റഹീം സ്റ്റർലിങ്ങിനെ ബോക്‌സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഗുണ്ടോഗൻ ഗോളാക്കിയതോടെ സിറ്റി മത്സരത്തിൽ പിടി മുറുക്കി. രണ്ടാം പകുതിയിൽ ഡുബ്രെയ്‌നയുടെ പാസ്സ് ഗോൾ ആക്കി ജിസൂസ് സിറ്റിയുടെ ജയം ഉറപ്പിക്കുകയായിരുന്നു.

Previous articleഎക്സ്ട്രാ ടൈം ഗോളുമായി ഫിർമിനോ, ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ
Next articleവാണിയമ്പലത്ത് വിജയവുമായി റോയൽ ട്രാവൽസ് കോഴിക്കോട്