എക്സ്ട്രാ ടൈം ഗോളുമായി ഫിർമിനോ, ലിവർപൂൾ ക്ലബ്ബ് ലോകകപ്പ് ജേതാക്കൾ

ലിവർപൂൾ ലോകത്തിന്റെ നെറുകയിൽ. ഖത്തറിൽ ഖലീഫ സ്റ്റേഡിയത്തിൽ ഫ്ലെമങ്ങോയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്നാണ് ലിവർപൂൾ ഫിഫയുടെ ക്ലബ്ബ് ലോകകപ്പ് സ്വന്തമാക്കിയത്. ആദ്യമായാണ് ലിവർപൂൾ ഈ ട്രോഫി സ്വന്തമാകുന്നത്.

ഗോൾ രഹിതമായ 90 മിനുട്ടുകൾക്ക് ശേഷം എക്സ്ട്രാ ടൈമിലേക് നീണ്ട മത്സരത്തിൽ 99 ആം മിനുട്ടിലാണ് ബ്രസീലിയൻ സ്‌ട്രൈക്കർ ഫിർമിനോ കളിയിലെ ഏക ഗോൾ നേടി കിരീടം ആൻഫീൽഡിലേക് ഉറപ്പിച്ചത്. ക്ലബ്ബ് ലോകകപ്പ് നേടുന്ന രണ്ടമത്തെ ഇംഗ്ലീഷ് ടീമാണ് ലിവർപൂൾ.

Previous articleസൂപ്പർ കോപ്പക്ക് അറബിക്ക് കിറ്റുമായി യുവന്റസ്
Next articleലെസ്റ്ററിന്റെ കളി മാഞ്ചെസ്റ്ററിൽ നടക്കില്ല, തകർപ്പൻ ജയവുമായി സിറ്റി