ചെൽസിക്ക് ഉള്ളത് യുവ ടീമാണ്, സമയം നൽകണം എന്ന് പോചറ്റിനോ

Newsroom

ചെൽസി യുവ ടീമാണും അതുകൊണ്ട് തന്നെ ഈ യുവതാരങ്ങൾക്ക് സമയം നൽകേണ്ടതുണ്ട് എന്നും പരിശീലകൻ പോചറ്റിനോ പറഞ്ഞു. ട്രാൻസ്ഫർ മാർക്കറ്റിൽ ചെൽസി യുവ കളിക്കാരെ സ്വന്തമാക്കാൻ തന്നെയാണ് ലക്ഷ്യമിട്ടത് എന്നും പോചറ്റിനോ പറയുന്നു.

Picsart 23 09 16 11 16 56 727

“ജോൺ ടെറിയും ലമ്പാർഡും എല്ലാം ഒരിക്കൽ ചെറുപ്പമായിരുന്നു, ദ്രോഗ്ബയും ചെൽസിയിൽ എത്തുമ്പോൾ ചെറുപ്പമായിരുന്നു,” പോചറ്റിനോ പറഞ്ഞു. “ഇത് വ്യത്യസ്ത സമ്മർദ്ദമാണ്. ഇപ്പോൾ നമുക്ക് ഭൂതകാലവുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അത് ന്യായമല്ലെന്ന് ഞാൻ കരുതുന്നു. ഇത് വ്യത്യസ്തമായ ഒരു ചെൽസിയാണ്. ഞാൻ ആരാധകർ ആഗ്രഹിക്കുന്നത് പോലെ വിജയിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. അതാണ് ചെൽസിയുടെ രീതി” പോചറ്റിനോ പറഞ്ഞു.

“വളരെ കഴിവുള്ള യുവ കളിക്കാർ ആണ് നമുക്ക് ഒപ്പം ഉള്ളത്. അവർക്ക് നല്ല പ്രകടനം നടത്താൻ സമയം ആവശ്യമാണ്. തീർച്ചയായും നമുക്ക് സമയം വേണം.” പോചറ്റിനോ പറഞ്ഞു. ചെൽസി ഞായറാഴ്ച ബോൺമൗത്തിനെ നേരിടാൻ ഒരുങ്ങുകയാണ്‌.