മാറ്റിപ്പിന് പരിക്ക്, സീസൺ മുഴുവൻ നഷ്ട്ടമാകും

- Advertisement -

പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെ ലിവർപൂൾ പ്രതിരോധ താരം ജോയൽ മാറ്റിപ്പിന് പരിക്ക്. ഇതോടെ ഈ സീസണിൽ ലിവർപൂളിന്റെ ബാക്കിയുള്ള മത്സരങ്ങൾക്ക് മാറ്റിപ്പിന്റെ സേവനം ഉണ്ടാവില്ല. എവർട്ടനെതിരായ മേഴ്സിസൈഡ് ഡെർബിയിൽ കളിക്കുമ്പോഴാണ് താരത്തിന് പരിക്കേറ്റത്.  കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസം ക്രിസ്റ്റൽ പാലസിനെതിരായ മത്സരത്തിലും താരം കളിച്ചിരുന്നില്ല.  ഈ സീസണിൽ ലിവർപൂളിന് 7 മത്സരങ്ങളാണ് ബാക്കിയുള്ളത്.  ഈ സീസണിൽ മുഴുവൻ പരിക്ക് അലട്ടിയ മാറ്റിപ്പിന് വെറും 13 മത്സരങ്ങൾ മാത്രമാണ് ഈ സീസണിൽ ലിവർപൂളിന് വേണ്ടി കളിക്കാനായത്. ലിവർപൂളിന്റെ അടുത്ത മത്സരം ലീഗിൽ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയുമായിട്ടാണ്. പ്രീമിയർ ലീഗ് സീസണിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ആവാൻ ശ്രമിക്കുന്ന ലിവർപൂളിന് പ്രതിരോധ താരത്തിന്റെ പരിക്ക് തിരിച്ചടിയാണ്.

Advertisement