യുവതാരം ബാഴ്‌സലോണ വിട്ടു, മാഞ്ചസ്റ്റർ യൂണൈറ്റഡിലേക്കെന്ന് സൂചനകൾ

- Advertisement -

16കാരനായ യുവതാരം മാർക് ജുറാഡോ ബാർസിലോണ വിട്ടു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് പ്രതിരോധ താരം ബാഴ്‌സലോണ വിടുന്ന കാര്യം അറിയിച്ചത്. ബാഴ്‌സലോണ വിടുന്ന താരം ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അക്കാദമിയിൽ എത്തുമെന്നാണ് കരുതപ്പെടുന്നത്. ബാഴ്‌സലോണ താരത്തിന് പുതിയ കരാർ നൽകാൻ തയ്യാറായിരുന്നെങ്കിലും താരം കരാർ വേണ്ടെന്ന് വെക്കുകയായിരുന്നു.

2011 മുതൽ ബാഴ്‌സലോണയുടെ ലാ മാസിയ അക്കാദമിയുടെ ഭാഗമാണ് മാർക് ജുറാഡോ. മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയാൽ താരം അണ്ടർ 18 ടീമിന്റെ ഭാഗമാവുമെന്നാണ് കരുതപ്പെടുന്നത്. താരം ഫ്രീ ട്രാൻസാഫിറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തുകയെങ്കിലും 1.3 മില്യൺ പൗണ്ട് നഷ്‌ടപരിഹാരമായി മാഞ്ചസ്റ്റർ യുണൈറ്റഡ് ബാഴ്‌സലോണക്ക് നൽകണം.

Advertisement